23 December Monday
എൻജിഒ യൂണിയൻ ‘സർഗോത്സവം 2024’

സിവിൽസ്‌റ്റേഷൻ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

എൻജിഒ യൂണിയൻ ജില്ലാ കലോത്സവം നാടൻപാട്ട് കലാകാരൻ ഉണ്ണി ഗ്രാമകല ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
എൻജിഒ യൂണിയൻ ജില്ലാ കലോത്സവം ‘സർഗോത്സവം 2024’ൽ 50 പോയിന്റോടെ സിവിൽസ്‌റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 42 പോയിന്റോടെ ശ്രീകൃഷ്ണപുരം ഏരിയ രണ്ടാമതും 31 പോയിന്റോടെ ഫോർട്ട്‌ ഏരിയ മൂന്നാമതുമായി. 
വനിതാ വിഭാഗത്തിൽ ഫോർട്ട്‌ ഏരിയയിലെ ജെറിൻ നൗഷാദും പുരുഷ വിഭാഗത്തിൽ മണ്ണാർക്കാട്‌ ഏരിയയിലെ സി സി സതീശനും വ്യക്തിഗത ചാമ്പ്യൻമാരായി. ഏഴ്‌ വേദിയിലായി മുപ്പതോളം ഇനങ്ങളിലായിരുന്നു മത്സരം. മുന്നൂറിലധികം ജീവനക്കാർ പങ്കെടുത്തു. 
സർഗോത്സവം രാവിലെ ഇഎംഎസ്‌ ഓഡിറ്റോറിയത്തിൽ നാടൻപാട്ട്‌ കലാകാരൻ ഉണ്ണി ഗ്രാമകല ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ മഹേഷ്‌ അധ്യക്ഷനായി. സെക്രട്ടറി കെ സന്തോഷ്‌കുമാർ, കെ പി ബിന്ദു, മേരി സിൽവർസ്‌റ്റർ എന്നിവർ സംസാരിച്ചു. സമാപനം ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top