22 December Sunday

കൊള്ളപ്പലിശ; യുവതിയുടെ വീട്ടിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

പിടിച്ചെടുത്ത രേഖകൾ

ചിറ്റൂർ
കൊള്ളപ്പലിശയ്‌ക്ക് പണം കടംകൊടുക്കുന്ന യുവതിയുടെ വീട്ടിൽനിന്ന്‌ ലക്ഷങ്ങളുടെ ഇടപാട്‌ രേഖകൾ പൊലീസ്‌ പിടിച്ചെടുത്തു. 
വടകരപ്പതി ശൊരപാറയിലെ ഇസബെല്ല റാണി(45)യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആർസി ബുക്കുകൾ, ആധാരങ്ങൾ, പട്ടയങ്ങൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. പ്രതിയെ പിടികൂടാനായില്ല. ഇവർക്കെതിരെ കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ഇസബെല്ല റാണിക്കെതിരെ നിരവധി പരാതികളാണ് മാസങ്ങളായി കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ചിരുന്നത്. വാഹനത്തിന്റെ ആർസി ബുക്കുകളും ആധാരങ്ങളും വാങ്ങി പലിശയ്‌ക്ക്‌ പണം നൽകുന്നതാണ്‌ ഇവരുടെ രീതി. ഇവരുടെ മകൻ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇതിന്റെ മറവിലാണ് ഇടപാടുകൾ നടത്തിയിരുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top