21 December Saturday

ഹെറോയിനുമായി 
അസം സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഹെറോയിൻ കടത്തിയ പ്രതിയുമായി എക്‌സൈസ് സംഘം

വാളയാർ
എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസിൽ കടത്തിയ 207.962 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം നാഗോൺ ബരാലിമാരി ജൂറിയ സ്വദേശി ഹെർബുൾ ഇസ്ലാം (29) ആണ് പിടിയിലായത്. വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീധരൻ, എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസ്, ഉദ്യോഗസ്ഥരായ സുജീബ് റോയ്, ജമാലുദ്ദീൻ, സതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top