22 December Sunday

കെജിഒഎ ശുചിത്വ ക്യാമ്പയിന്‍ ഉദ്‌ഘാടനം 12ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
പാലക്കാട്‌
മാലിന്യമുക്ത നവകേരളത്തിനായി ആരംഭിച്ച ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കെജിഒഎ 12ന് നടത്തുന്ന വിവിധ പരിപാടികൾ മന്ത്രി എം ബി രാജേഷ് കൂറ്റനാട് ഉദ്ഘാടനം ചെയ്യും. കൂറ്റനാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകിട്ട് നാലിന് ഘോഷയാത്ര ആരംഭിക്കും. ജിഎൽപി സ്കൂളിൽ സമാപിക്കും.
മന്ത്രി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, കെജിഒഎ നേതാക്കൾ, ഹരിത കർമസേന, കുടുംബശ്രീ, തൊഴിലുറപ്പ്‌ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 1200 പേർ അണിനിരക്കും. ഘോഷയാത്രയിലെ പ്രകടനം വിലയിരുത്തി തൃത്താല മണ്ഡലത്തിലെ ഹരിതകർമസേനകൾക്ക് ക്യാഷ് അവാർഡും മെമന്റോയും പി മമ്മിക്കുട്ടി എംഎൽഎ സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top