പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിന് നാലുക്ഷേത്രങ്ങളിലും വ്യാഴാഴ്‌ച കൊടിയേറും. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വ്യാഴം രാവിലെ ഏഴിന് പൂജകൾക്കുശേഷം പകൽ 11നും 12നും ഇടയ്‌ക്കാണ് കൊടിയേറ്റം. പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ വ്യാഴം രാവിലെ കളഭാഭിഷേകം, വേദപാരായണം ചടങ്ങുകൾക്കുശേഷം 10.30നും 11നും ഇടയ്ക്ക് കൊടിയേറ്റും.
പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ എട്ടിന് ആചാരച്ചടങ്ങുകൾക്കുശേഷം 10.15നും 11നും ഇടയ്ക്ക് കൊടിയേറും. ക്ഷേത്രത്തിൽ ബുധൻ വൈകിട്ടുമുതൽ കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 10.30നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായി ബുധനാഴ്‌ച വൈകിട്ട് ഗ്രാമങ്ങളിൽ വാസ്തുശാന്തി നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..