22 December Sunday

ഷാഫിയുടെ രീതി കൃത്യമായി അറിയാം: ഡോ. പി സരിൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
പാലക്കാട്‌
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കോൺഗ്രസുകാർക്ക്‌ പണം എത്തിത്തുടങ്ങിയെന്ന്‌ മുമ്പേ പറഞ്ഞിരുന്നതാണെന്ന്‌ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ. ഷാഫി ജയിച്ചതെങ്ങനെയെന്ന്‌ തനിക്കറിയാം. ഷാഫിയുടെ മോഡസ്‌ ഓപ്പറാന്റി കൃത്യമായി അറിയാം. ഇനി എന്തൊക്കെ നടക്കാനിരിക്കുന്നു. പണം ഹോട്ടലിൽ ഉണ്ടോ ഇല്ലയോ എന്ന്‌ പൊലീസ്‌ പരിശോധിക്കട്ടെ. പൊലീസിന്റെ പരിശോധന വൈകിപ്പിക്കാൻ ശ്രമം നടന്നതായും സംശയിക്കുന്നു. കോൺഗ്രസ്‌ കെട്ടിയാടുന്ന നാടകവും ബിജെപിക്കുവേണ്ടി ചെയ്‌ത കാര്യങ്ങളും എല്ലാവർക്കുമറിയാം. എൽഡിഎഫിനെ തോൽപ്പിക്കാൻ എന്തുനീക്കവും നടത്തും. 
എല്ലാ രാഷ്ട്രീയപാർടിക്കാരും ആ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്‌. ഒരു കൂട്ടരുടെ മുറിയിൽ കയറരുതെന്ന്‌ പറയുന്നതിൽ അർഥമില്ല–-സരിൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top