മണ്ണാർക്കാട്
അടിയന്തരഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ കൈകോർത്ത് സർക്കാർ–-സ്വകാര്യ ആശുപത്രി ഡോക്ടർമാർ. മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി എത്തിയതാണ് തെങ്കര ചിറപ്പാടം സ്വദേശിനി 23 വയസ്സുകാരി.
ലേബർ റൂമിൽ കയറ്റിയ യുവതിക്ക് സിസേറിയൻ ആവശ്യമായി വന്നപ്പോൾ ഡോ. കലയുടെ നേതൃത്വത്തിൽ സിസേറിയൻ തുടങ്ങി. പെട്ടെന്ന് യുവതിയുടെ നില മാറി. അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ ഭീഷണിയാകുന്ന ഘട്ടംവന്നപ്പോൾ ഡോ. കല ഉടൻ ന്യൂ അൽമ ഹോസ്പിറ്റൽ എംഡി ഡോ. കെ എ കമ്മപ്പയോട് സഹായം അഭ്യർഥിച്ചു.
ഡോ. കമ്മപ്പ തിരക്കുകൾക്കിടയിലും സഹപ്രവർത്തകരോടൊപ്പം താലൂക്ക് ആശുപത്രിയിലെത്തി സിസേറിയൻ പൂർത്തിയാക്കി. നിലവിൽ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..