18 December Wednesday

എഫ്‌എസ്‌ഇടിഒ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024

വിവിധ ആവശ്യങ്ങളുന്നയിച്ച് എഫ്‌എസ്‌ഇടിഒ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ ജില്ലാ മാർച്ച്

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്നാരംഭിച്ച മാർച്ച് സിവിൽ സ്‌റ്റേഷനുമുന്നിൽ സമാപിച്ചു. ധർണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്‌ഘാടനം ചെയ്‌തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ എം ആർ മഹേഷ്‌കുമാർ അധ്യക്ഷനായി. 
കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സെയ്‌തലവി, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്‌ സുനിൽകുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ സുരേഷ്‌, പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി കെ രാജു, കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി പി എച്ച്‌ പ്രേംനവാസ്‌, കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി  ശ്രീദേവി എന്നിവർ സംസാരിച്ചു. 
എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ്‌ സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി നന്ദിയും പറഞ്ഞു.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക, ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ക്ഷാമബത്തയ്‌ക്കും ശമ്പളപരിഷ്‌കരണത്തിനും ആവശ്യമായ തുകയ്ക്ക് ആനുപാതികമായി കേന്ദ്രവിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധം നടത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top