22 November Friday

എസ്‌എസ്‌കെ ഓഫീസിലേക്ക് മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2024

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് എസ്‌എസ്‌കെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ 
കെ ഡി പ്രസേനൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
പൊതുവിദ്യാലയത്തിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) നേതൃത്വത്തിൽ പാലക്കാട് എസ്‌എസ്‌കെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ധർണ കെ ഡി പ്രസേനൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
കെആർടിഎ ജില്ലാ പ്രസിഡന്റ് കെ ജിഷ അധ്യക്ഷയായി. കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ, കെആർടിഎ സംസ്ഥാന നിർവാഹക സമിതി അംഗം ടി ടി ശ്രീരാജ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്കുമാർ, കെഎസ്‌ഇപിഇയു സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ്‌ സ്‌റ്റെനി, കെഎസ്‌എസ്‌ടിഎസ്‌യു ജില്ലാ സെക്രട്ടറി സി അരുൺകുമാർ എന്നിവർ സംസാരിച്ചു. കെആർടിഎ ജില്ലാ സെക്രട്ടറി ദീപ ജോസഫ് സ്വാഗതവും ട്രഷറർ സംഗീത നന്ദിയും പറഞ്ഞു.
തിങ്കളാഴ്‌ച മുതൽ സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് ധർണ. സുപ്രീംകോടതി വിധി അനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ  സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തിക നിർണയിച്ച് സ്ഥിരംനിയമനം നടത്തുക, കേരളത്തോടുളള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങി 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top