03 December Tuesday

കെണിയൊരുക്കാൻ വൈദ്യുതി ലൈനില്‍നിന്ന്‌ കണക്‌ഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 8, 2024
പറളി 
അയ്യര്‍മല കനാല്‍പ്പാതയില്‍ വനാതിര്‍ത്തിക്ക്‌ സമീപം കെഎസ്ഇബി ലൈനില്‍നിന്ന്‌ നേരിട്ട് വൈദ്യുതിയെടുത്ത് കെണിയൊരുക്കിയതായി കണ്ടെത്തി. വൈദ്യുതി ലൈനിലേക്ക് ചെമ്പ് വയര്‍ ഉപയോഗിച്ച് കൊളുത്തുണ്ടാക്കി ചെറിയ നൂല്‍ക്കമ്പിയിലേക്ക് ബന്ധിപ്പിച്ചാണ്‌ 200 മീറ്ററിലധികം ദൂരത്തില്‍ കെണിയൊരുക്കിയത്‌. കാട്ടുപന്നിയെ പിടിക്കാനാണ്‌ കെണിയെന്ന്‌ കരുതുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ കെഎസ്ഇബി അധികൃതരെത്തി കണക്‌ഷന്‍ വിച്ഛേദിച്ചു. സമീപത്ത്‌ മങ്കര കല്ലൂർ പുന്നക്കുറുശി ക്ഷേത്രത്തിന് സമീപവും ഇത്തരത്തിൽ കെണി കണ്ടെത്തി. സ്ഥലത്തുനിന്ന്‌ രണ്ട് ബൈക്കുകള്‍ കണ്ടെടുത്തെങ്കിലും കെണിവച്ചവരെ കണ്ടെത്താനായില്ല. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top