22 December Sunday

കേരള വിരുദ്ധ കേന്ദ്ര ബജറ്റ്‌: 
സിഐടിയു പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കേരള വിരുദ്ധ കേന്ദ്ര ബജറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട്‌ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള വിരുദ്ധ കേന്ദ്ര ബജറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട്‌ സിഐടിയു ജില്ലാകമ്മിറ്റി പ്രക്ഷോഭ സമരവും ബജറ്റ് പ്രഭാഷണവും സംഘടിപ്പിച്ചു. ‘കേന്ദ്ര ബജറ്റ് തൊഴിലാളികളെ എങ്ങനെ ബാധിക്കും’ വിഷയത്തിൽ  കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സംസാരിച്ചു. 
 സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി അധ്യക്ഷനായി. സെക്രട്ടറി എം ഹംസ സമരപ്രഖ്യാപനം നടത്തി. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രക്ഷോഭത്തിൽ സിഐടിയു അണിനിരക്കാനുള്ള പ്രമേയം എസ് ബി രാജു അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ, സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top