23 November Saturday

സിഐടിയു പ്രതിഷേധ ജ്വാല 30ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024
പാലക്കാട്‌
ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ 30ന് ജില്ലയിലെ 15 കേന്ദ്രങ്ങളിൽ സിഐടിയു പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. 
വയനാട്‌ പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, കഞ്ചിക്കോട്‌ കോച്ചുഫാക്ടറി നിർമാണം ഉടൻ ആരംഭിക്കുക, കൊച്ചി–-ബംഗളൂരു വ്യവസായ അഴിമതിക്ക്‌ അനുമതി നൽകുക, ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറുക, ബെമൽ പൊതുമേഖലയിൽ നിലനിർത്തുക, പത്തു വർഷം പൂർത്തിയാക്കിയ സ്‌കീം വർക്കർമാരെ സ്ഥിരപ്പെടുത്തുക, നിർമാണ – ചുമട്‌ മേഖലയിലെ സ്‌തംഭനത്തിന്‌ പരിഹാരമുണ്ടാക്കുക, കേരളം മുന്നോട്ടുവച്ച 25,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കുക, മോട്ടോർ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്‌. 
പാലക്കാട്‌ സൂര്യരശ്‌മി ഓഡിറ്റോറിയത്തിൽ കേന്ദ്രബജറ്റിനെതിരായുള്ള പ്രക്ഷോഭ പരിപാടിയിലാണ്‌ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്‌. പ്രതിഷേധ ജ്വാലയിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top