വടക്കഞ്ചേരി
സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ് മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിൽ തുടങ്ങി. ജൂനിയർ, യൂത്ത് വിഭാഗങ്ങളിലായി 141 പെൺകുട്ടികളും 349 ആൺകുട്ടികളും പങ്കെടുക്കും. മത്സരം 11ന് സമാപിക്കും. ബുധനാഴ്ച ജൂനിയർ പെൺകുട്ടികളുടെ പ്രിലിമിനറി മത്സരങ്ങളായിരുന്നു. ഒമ്പതിന് ക്വാർട്ടർ ഫൈനൽ പൂർത്തിയാകും. 10ന് സെമിഫൈനലും 11ന് ഫൈനലും. പി പി സുമോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് അധ്യക്ഷനായി. ടി എം ശശി സംസാരിച്ചു. സമാപനയോഗം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..