19 December Thursday

നുകരാം, ഓണമധുരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
പാലക്കാട്‌
ഓണത്തോടനുബന്ധിച്ച് കെടിഡിസി പായസ കൗണ്ടർ ആരംഭിച്ചു. മണ്ണാർക്കാട് കെഎസ്ഇബിക്ക് സമീപം കുടു ബിൽഡിങ്ങിന് മുന്നിലും ആര്യമ്പാവ് കെടിഡിസി, ശ്രീകൃഷ്ണപുരം ആഹാർ, ചെർപ്പുളശേരി ആഹാർ എന്നിവിടങ്ങളിലുമാണ്‌ കൗണ്ടർ. 
മണ്ണാർക്കാട് മുനിസിപ്പൽ ചെയർമാൻ സി മുഹമ്മദ്‌ ബഷീർ കൃഷ്‌ണദാസ് കൃപയ്‌ക്ക് പായസം നൽകി വിൽപ്പന ഉദ്‌ഘാടനം ചെയ്തു. 13- മുതൽ തിരുവോണംവരെ പകൽ 12 മുതൽ 2.30 വരെ ആര്യമ്പാവ് കെടിഡിസി-, മണ്ണാർക്കാട്‌, ശ്രീകൃഷ്ണപുരം, ചെർപ്പുളശേരി എന്നീ ആഹാർ കേന്ദ്രങ്ങളിൽ തിരുവോണസദ്യ ലഭിക്കും. മൈക്രോവേവ് പ്രതിരോധശേഷിയുള്ള കണ്ടെയ്നറുകളിൽ മിതമായ വിലയ്‌ക്ക് പൈനാപ്പിൾ, കാരറ്റ്, പാലട, പരിപ്പ്, ഗോതമ്പ്‌, അട, മാമ്പഴം, ചക്ക, മത്തൻ, നേന്ത്രപ്പഴം എന്നിവയിൽ തയ്യാറാക്കിയ പായസങ്ങൾ ലഭിക്കും. ബുക്കിങ്‌ സൗകര്യമുണ്ട്. ഫോൺ: 9400008683, 9400008730, 9188127742, 9188127741.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top