പാലക്കാട്
വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി സാധനങ്ങളുമായി സപ്ലൈകോ ഫെയറുകൾ ആരംഭിച്ച രണ്ടാംദിനത്തിൽ കൈ പൊള്ളാതെ ഓണനാളുകളെ സ്വന്തമാക്കാൻ നിരവധിപേരെത്തി. കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങളും ഓണം ഫെയറിൽ വിൽക്കാനുള്ള സജ്ജീകരണം വരുംദിവസങ്ങളിൽ ഒരുക്കും. മുമ്പ് അഞ്ചുകിലോ അരി സബ്‌സിഡി നിരക്കിൽ നൽകിയിരുന്നത് ഇക്കുറി 10 കിലോയായി ഉയർത്തി. സപ്ലൈകോയിൽ ദൗർലഭ്യം നേരിട്ടിരുന്നത് പഞ്ചസാരയാണ്. ഈ പ്രശ്നം പരിഹരിച്ച് എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാക്കി.
വെളിച്ചെണ്ണ അരലിറ്റർ സബ്‌സിഡി നിരക്കിലും അരലിറ്റർ സബ്‌സിഡി രഹിതമായും ലഭിക്കും. 14 വരെയാണ് ജില്ലാ ഓണംമേള. 10 മുതൽ 14 വരെ താലൂക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിലും മേളകൾ നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..