30 October Wednesday

പാട്ടിൽ അലിയൂ...നാടിനെ ഉയർത്തൂ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

വയനാടിനെ സഹായിക്കാൻ നാട്ടുകാലാകാര യൂണിയന്റെ ജില്ലാതല പാട്ടുവണ്ടി പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
‘ഈ ഓണം വയനാടിനൊപ്പം’ എന്ന മുദ്രാവാക്യവുമായി നാട്ടുകലാകാര യൂണിയൻ ജില്ലാകമ്മിറ്റി നടത്തുന്ന പാട്ടുവണ്ടി പര്യടനം തുടങ്ങി. സ്റ്റേഡിയം ബസ്‌സ്റ്റാൻഡിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി പി പ്രമോദ് അധ്യക്ഷനായി. പ്രൊഫ. കെ ചന്ദ്രൻ സ്വാഗതവും ജിനേഷ് പി രാജൻ നന്ദിയും പറഞ്ഞു.
നാട്ടുകലാകാര യൂണിയൻ കലാസംഘം നാടൻപാട്ടുകൾ അവതരിപ്പിച്ചു. സ്നേഹബക്കറ്റുമായി വളന്റിയർമാർ പൊതുജനങ്ങളിൽനിന്ന്‌ സംഭാവന സ്വീകരിച്ചു. ജില്ലയിലെ 14 ഡിവിഷനുകളിലും സഞ്ചരിക്കുന്ന ജാഥ 11ന്‌ സമാപിക്കും. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top