24 December Tuesday
ഓണം ഗംഭീരമാക്കാം

4.49 ലക്ഷം പേർക്ക്‌ 2 മാസത്തെ പെൻഷനെത്തും

സ്വന്തം ലേഖികUpdated: Sunday Sep 8, 2024

 പാലക്കാട്‌

ഓണസമ്മാനമായി ജില്ലയിലെ 4,49,482 പേർക്ക്‌ പെൻഷനെത്തും. തിങ്കളാഴ്‌ച വിതരണം ആരംഭിക്കും. 2,88,357 സ്‌ത്രീകളും 1,61,115 പുരുഷന്മാരുമാണ്‌ പെൻഷൻ ഗുണഭോക്താക്കൾ. കർഷകത്തൊഴിലാളി പെൻഷൻ ലഭിക്കുന്നത്‌ 33,916 പേർക്കാണ്‌. വാർധക്യകാല പെൻഷൻ 2,40,228 പേർക്കും അംഗപരിമിത പെൻഷൻ 34,120 പേർക്കും -50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ 9,906 പേർക്കും വിധവാ പെൻഷൻ 1,31,312 പേർക്കുമാണ്‌ ലഭിക്കുക. രണ്ടുമാസത്തെ പെൻഷനാണ്‌ ഒരുമിച്ച്‌ നൽകുന്നത്‌. ഒരുമാസത്തെ പെൻഷൻ വിതരണം നിലവിൽ നടക്കുന്നുണ്ട്‌. 4,800 രൂപയാണ്‌ ഓണം ആഘോഷിക്കാൻ ഒരാൾക്ക്‌ ലഭിക്കുക. 
ആകെയുള്ള പെൻഷൻകാരിൽ 4,01,831 പേർ പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നു. 38,753 പേർ പട്ടികജാതി വിഭാഗത്തിലും 8,898 പേർ പട്ടികവർഗ വിഭാഗത്തിലും ഉൾപ്പെടുന്നു.
ജില്ലയിൽ സഹകരണ സ്ഥാപനങ്ങൾ വഴി 3,01,211 പേർക്ക്‌ 91. 54 കോടി രൂപ പെൻഷനായി നൽകുന്നു. 1,48,271 പേർക്ക്‌ ബാങ്ക്‌ വഴി നേരിട്ടാണ്‌ തുകയെത്തുന്നത്‌. 98 സംഘങ്ങളിലൂടെ 1,730 ഏജന്റുമാർ വഴിയാണ്‌ സഹകരണ സ്ഥാപനങ്ങൾ തുകയെത്തിക്കുന്നത്‌. പെൻഷൻ വിതരണം തുടങ്ങി ഓണത്തിന്‌ മുമ്പുതന്നെ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top