22 December Sunday
ബോണസ് പ്രഖ്യാപനം ശ്ലാഘനീയം

ജീവനക്കാരുടെയും അധ്യാപകരുടെയും ആഹ്ലാദ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
പാലക്കാട്‌
കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ എൻ രാജേന്ദ്രൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സംസാരിച്ചു. താലൂക്ക് സെക്രട്ടറി ബി രാജേഷ് സ്വാഗതവും യൂണിയൻ സിവിൽസ്റ്റേഷൻ ഏരിയ സെക്രട്ടറി ആർ സജിത്ത് നന്ദിയും പറഞ്ഞു. 
ചിറ്റൂരിൽ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ആലത്തൂരിൽ കെജിഒഎ ജില്ലാ സെക്രട്ടറിയറ്റ് അംഗം സുന്ദരൻ ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ് ബി ഷാജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ഫാരിൽ  സ്വാഗതവും പി സിനോജ് നന്ദിയും പറഞ്ഞു. മണ്ണാർക്കാട്ട്‌ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി പി സന്ദീപ് ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയിൽ യൂണിയൻ ഏരിയ സെക്രട്ടറി സി ശ്രീദീപും ഒറ്റപ്പാലത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ശിവദാസും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top