22 December Sunday

പി വി അൻവറിന്റെ പ്രസ്താവന അസംബന്ധം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
പാലക്കാട്
പാലക്കാട് സിപിഐ എം–-ബിജെപി ഡീലെന്ന പി വി അൻവറിന്റെ പ്രസ്താവന അസംബന്ധമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു. തൃശൂരിലേതുപോലെ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കും. കോൺഗ്രസ്-–- ബിജെപി ഡീലാണ് നടക്കാൻ പോകുന്നത്. ചരിത്രം പരിശോധിച്ചാൽ കോലീബി സഖ്യമാണ് കാണാനാകുക. 
വടകരയിലും ബേപ്പൂരിലും കണ്ടതാണ്. തൃശൂരിലും ആവർത്തിച്ചു. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 86,000 വോട്ടാണ് ബിജെപിക്ക് നൽകിയത്. പാലക്കാട്ടും ഈ സഖ്യം ആവർത്തിക്കും. ഇവിടെ മത്സരം കോൺഗ്രസും സിപിഐ എമ്മും തമ്മിലാണ്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ്‌ ഉണ്ടാകുക. വസ്തുത ഇതായിരിക്കെ സിപിഐ എം -–- ബിജെപി ഡീൽ എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഈ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതിനുപിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top