പാലക്കാട്
ജില്ലയിൽ വടക്കുകിഴക്കൻ കാലവർഷം ശക്തമായി. തിങ്കളാഴ്‌ച മഞ്ഞ ജാഗ്രതയായിരുന്നു. പാലക്കാട്, മുണ്ടൂർ, മണ്ണാർക്കാട്, ചിറ്റൂർ തുടങ്ങി വിവിധസ്ഥലങ്ങളിൽ ശക്തമായ മഴപെയ്‌തു. ഞായർ രാവിലെ എട്ടുമുതൽ തിങ്കൾ രാവിലെ എട്ടുവരെ ജില്ലയിൽ പെയ്‌തത് 16.86 മില്ലീമീറ്റർ മഴയാണ്. പാലക്കാടാണ് കൂടുതൽ മഴ പെയ്‌തത്, 36.2 മില്ലീമീറ്റർ. കൊല്ലങ്കോട് 25, ഒറ്റപ്പാലം 18, മണ്ണാർക്കാട് 13.4, പട്ടാമ്പി 9.6, പറമ്പിക്കുളം 8, തൃത്താല 7.8 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ പെയ്‌ത മഴ.ഞായർ, തിങ്കൾ ദിവസങ്ങളിൽ മോശമല്ലാത്ത മഴ ലഭിച്ചു. ഒക്ടോബർ ഒന്നുമുതൽ ഏഴുവരെ 14 ശതമാനമാണ് മഴക്കുറവ്. നാലുവരെ ജില്ലയിൽ 69 ശതമാനമായിരുന്നു മഴക്കുറവ്. രണ്ടുദിവസത്തിനിടെ 14 ശതമാനമായി കുറഞ്ഞു. മൂന്നുദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..