23 December Monday

കുഴൽപ്പണവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

സുനിൽകുമാർ

പാലക്കാട്‌
രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന കുഴൽപ്പണവുമായി യുവാവ്‌ ആർപിഎഫിന്റെ പിടിയിലായി. ആന്ധ്രപ്രദേശ് കടപ്പ സ്വദേശി സുനിൽകുമാറി(42)നെയാണ്‌ പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ആർപിഎഫ്‌ അറസ്റ്റ് ചെയ്തത്‌. 
ബംഗളൂരു–- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രചെയ്ത സുനിലിന്റെ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ 28 ലക്ഷം രൂപ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർനടപടിക്കായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക്‌ കൈമാറി. പാലക്കാട്‌ ആർപിഎഫ്‌ കമാൻഡന്റ് നവീൻ പ്രസാദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സൂരജ് എസ്‌ കുമാർ, സജി അഗസ്റ്റിൻ, എ മനോജ്‌, പി ഷാജുകുമാർ, വി സവിൻ, ഒ പി ബാബു, എൻ ശ്രീജിത്, എൻ എസ്‌ ശരണ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top