08 November Friday

പലതും ഒളിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 പാലക്കാട്‌

പൊലീസ്‌ പരിശോധന പാതകമാണെന്ന്‌ ചിത്രീകരിക്കുന്നതിനുപിന്നിൽ പലതും ഒളിക്കാനുള്ള ശ്രമമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തെരഞ്ഞെടുപ്പ്‌ പരിശോധന അട്ടിമറിക്കുന്ന സംഭവം കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. കോൺഗ്രസ്‌ തയ്യാറാക്കിയ തിരക്കഥ നല്ലരീതിയിൽ അഭിനയിക്കുകയാണ്‌ ഷാനിമോൾ ചെയ്‌തത്‌.
 നിയമാനുസൃതമല്ലാത്ത ഒരുകാര്യവും ചെയ്‌തിട്ടില്ലെന്ന ആത്മവിശ്വാസവും ധൈര്യവുമുള്ളപ്പോൾ സതീശന്റെ ഭീഷണി തന്റെയടുത്ത്‌ ചെലവാകില്ല. സതീശന്റെ ഭാഷ രാഷ്‌ട്രീയ നേതാവിന്റെയോ,  ഗുണ്ടയുടെയോ എന്ന്‌ ജനങ്ങൾ തീരുമാനിക്കട്ടെ. നാലുകോടി രൂപ അനുയായിക്ക്‌ നൽകിയെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന്റെ പൊട്ടിത്തെറിയും ആക്രോശവും കണ്ടില്ല. സ്‌ത്രീകളെ മുൻനിർത്തിയാണ്‌ കള്ളപ്പണ ഇടപാടിൽനിന്ന്‌ ശ്രദ്ധതിരിച്ചുവിടാൻ ശ്രമിക്കുന്നത്‌.  കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല കമന്റിട്ടയാൾ ശിക്ഷിക്കപ്പെട്ടതുപോലെ കരുണാകരന്റെ മകൻ കെ മുരളീധരൻ പരാതി നൽകിയാൽ പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയും ശിക്ഷിക്കപ്പെടും –-എം ബി രാജേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top