പുലിപ്പേടിയിൽ ധോണിയും കാഞ്ഞിരപ്പുഴയും | Palakkad | Kerala | Deshabhimani | Sunday Dec 8, 2024
23 December Monday

പുലിപ്പേടിയിൽ ധോണിയും കാഞ്ഞിരപ്പുഴയും

സ്വന്തം ലേഖകർUpdated: Sunday Dec 8, 2024

ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി 
കോഴിയെ പിടിച്ച് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം

 

പാലക്കാട്‌
ധോണിയിലും കാഞ്ഞിരപ്പുഴയിലും പുലിയിറങ്ങി. പ്രദേശവാസികൾ ആശങ്കയിൽ. ഒരിടവേളയ്‌ക്കുശേഷമാണ്‌ ധോണിയിൽ വെള്ളിയാഴ്ച പുലിയെ കണ്ടത്‌. രാത്രിയിൽ ജനവാസമേഖലയിലിറങ്ങിയ പുലി മായാപുരം സ്വദേശി ജയശ്രീയുടെ കോഴിയെ പിടിച്ചു. അടുത്ത വീട്ടിലെ സിസിടിവി ദൃശ്യത്തിൽനിന്ന്‌ പുലിയാണെന്ന്‌ സ്ഥിരീകരിച്ചു. 
കഴിഞ്ഞ ആഴ്ച കരടിയും ചെന്നായയും ഇറങ്ങിയിരുന്നു. കാട്ടാനയുടെ വരവ്‌ പുലർച്ചെയാണ്‌. വന്യജീവിശല്യം പതിവായപ്പോൾ പരമ്പരാഗത കർഷകർപോലും കൃഷിയിൽനിന്ന്‌ പിന്മാറി. വാഴ കർഷകരുടെ എണ്ണം പകുതിയായി. 
ഫെബ്രുവരിയിൽ പശുക്കിടാവിനെയും പ്രദേശത്തെ നായകളെയും പുലി പിടികൂടിയിരുന്നു. ധോണിയിലും അകത്തേത്തറയിലും കൂട്‌ സ്ഥാപിച്ച്‌ പുലിയെ പിടികൂടാൻ ശ്രമിച്ചിരുന്നു. ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്റെ നിർദേശപ്രകാരം പ്രത്യേക ടീമിനെയും നിയോഗിച്ചു. എന്നാൽ, പുലിയെ കിട്ടിയില്ല. പത്തു ദിവസമായി  വന്യമൃഗശല്യം രൂക്ഷമാണ്‌.  ജനപ്രതിനിധികളും കർഷകസംഘം നേതാക്കളും ചേർന്ന്‌ ചീഫ്‌ കൺസർവേറ്റർ, ഡിഎഫ്‌ഒ, റേഞ്ച്‌ ഓഫീസർ എന്നിവർക്ക്‌ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top