പാലക്കാട്
കെ വി മോഹൻകുമാർ രചിച്ച ‘അഴൽ മൂടിയ കന്യാവനങ്ങൾ' ജില്ലാ പബ്ലിക് ലൈബ്രറിയിൽ കഥാകൃത്ത് വൈശാഖൻ പ്രകാശിപ്പിച്ചു. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ അധ്യക്ഷനായി. ജയൻ ശിവപുരം, പ്രൊഫ. പി എ വാസുദേവൻ, നോബിൾ ജോസ്, എം ശ്രീനേഷ്, ജ്യോതിബായ് പരിയാടത്ത്, ഡോ. പി ആർ ജയശീലൻ, മനോജ് വീട്ടിക്കാട്, കെ വി മോഹൻകുമാർ, സി പി പ്രമോദ്, എസ് സോമശേഖരൻ, ജെ പ്രജിത്ത് ദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..