18 December Wednesday

കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020
ഒറ്റപ്പാലം 
ബൈക്കിൽ കടത്തിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ചുനങ്ങാട് മലപ്പുറം മുതിയറക്കത്ത് റഫീക്ക് ( 29), തോലനൂർ തോട്ടക്കര വീട്ടിൽ മുഹമ്മദ് ഷാഫി(22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 2.100 കിലോ കഞ്ചാവ് കണ്ടെത്തി. 
 ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കടത്തുന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഇരുവരെയും പിടികൂടിയത്. മുമ്പും കഞ്ചാവ് കടത്തിയതിന്‌  ഇരുവർക്കുമെതിരെ കേസുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. സിഐ എം സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top