17 September Tuesday
മഴയില്ലെങ്കിൽ 11 ന്‌ അടയ്‌ക്കും

മലമ്പുഴ അണക്കെട്ട്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ഉള്ളം നിറച്ച് ഉള്ളൊഴുക്ക് റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ അണക്കെട്ടിന്റെ നാല് സ്പിൽവേ ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതം തുറന്നപ്പോൾ. റിസർവോയറിലെ ജലനിരപ്പിന്റെയും തുരുത്തുകളുടെയും 
പശ്ചാത്തലത്തിലുള്ള കാഴ്-ച ഫോട്ടോ: ശരത് കൽപ്പാത്തി

 
പാലക്കാട്‌
റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കാനായി മലമ്പുഴ അണക്കെട്ടിന്റെ നാല്‌  സ്പിൽവെ ഷട്ടറുകളും മൂന്ന്‌ സെന്റീമീറ്റർ വീതം തുറന്നു. ഒപ്പം  വൈദ്യുതി ഉൽപ്പാദനവും തുടങ്ങി.  ജലനിരപ്പ് 112.99 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌. തുറന്നുവിടുന്ന വെള്ളം പുഴയിലേക്കാണ്‌ ഒഴുക്കുന്നത്‌. 113.04 മീറ്ററാണ്‌ നിലവിൽ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ്‌. പരമാവധി ജലനിരപ്പ്‌ 115.06 മീറ്ററും.
ഭാരതപ്പുഴയിൽ ചെറിയ തോതിൽ ജലനിരപ്പ്‌ ഉയരാനുള്ള സാധ്യതയുള്ളതിനാൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ എന്നിവയുടെ തീരത്ത്‌ താമസിക്കുന്നവർക്ക്‌ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. മഴ പെയ്‌തില്ലെങ്കിൽ അണക്കെട്ട്‌ 11 ന്‌ അടയ്‌ക്കും. ഈ മാസം പത്തുവരെയുള്ള റൂൾ കർവ്‌ 112.99 ആണ്‌. 10ന്‌ ശേഷം 113.48 ഉം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top