23 December Monday

കരിയർ ഗൈഡുമാർക്ക്‌ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
പാലക്കാട്
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനുകീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ്‌ സെൽ ജില്ലയിലെ കരിയർ ഗൈഡുമാർക്കായി പരിശീലനം നൽകി. പ്രിൻസിപ്പൽ വി എസ് ഉഷ ഉദ്ഘാടനം ചെയ്തു. 
കരിയർ ഗൈഡൻസ് ജില്ലാ -കോ–-ഓർഡിനേറ്റർ സാനു കെ സുഗതൻ അധ്യക്ഷനായി. ‘കരിയർ മേഖലയിലെ പുതിയ പ്രവണതകൾ’ വിഷയത്തിൽ പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച് ഓഫീസർ ജി ഹേമ ക്ലാസ് എടുത്തു. പാലക്കാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ ടി എ ബിനു, കരിയർ ഗൈഡുമാരായ ടി രതി,  വി പരമേശ്വരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top