22 December Sunday

80 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
വാളയാർ
കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 80 കിലോ കഞ്ചാവുമായി വാളയാറിൽ മൂന്നുപേരെ പിടികൂടി. പട്ടാമ്പി വല്ലപ്പുഴ പാറപ്പുറം സ്വദേശികളായ മൊയ്നുദ്ദീൻ (38), സനൽ (35), പുലാമന്തോൾ സ്വദേശി രാജീവ് (28) എന്നിവരെയാണ് ചൊവ്വ രാത്രി പൊലീസ് പിടികൂടിയത്. ഇവർ എത്തിയ രണ്ട്‌ കാറുകൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പൊലീസും ചേർന്നുനടത്തിയ രാത്രികാല പരിശോധനയിലാണ് കഞ്ചാവ്‌ പിടിച്ചത്. പൈലറ്റായി ആദ്യം ഒരു കാർ കടന്നുപോയി. ഇതിനുപിന്നാലെയെത്തിയ മറ്റൊരു കാർ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടഞ്ഞെങ്കിലും ഇവരെ ഇടിക്കാൻ ശ്രമിച്ച് അതിവേഗത്തിൽ പാഞ്ഞുപോയി. പിന്നീട് കിലോമീറ്ററുകളോളം പിന്തുടർന്ന് അട്ടപ്പള്ളത്തുനിന്നാണ് കാർ പിടിച്ചത്. പിൻ സീറ്റിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽനിന്ന് വാങ്ങിയ കഞ്ചാവ്‌ പട്ടാമ്പിയിലേക്ക്‌ കൊണ്ടുപോകാനായിരുന്നു ശ്രമം. 
വാളയാർ എസ്ഐ ജെ ജെയ്‌സൺ, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്‌ഐ എ ജയകുമാർ, റഹിം മുത്തു, ടി ആർ സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top