22 December Sunday

കറൻസി പിൻവലിക്കൽ; 
ദുരന്തവാർഷികം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കറൻസി പിൻവലിക്കൽ എട്ടാം ദുരന്ത വാർഷിക ദിനത്തിൽ ബെഫി സംഘടിപ്പിച്ച പ്രതിഷേധം അഖിലേന്ത്യ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
കറൻസി പിൻവലിക്കലിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ബിഇഎഫ്ഐ ജില്ലാ കമ്മിറ്റി കേരള ബാങ്ക് സുൽത്താൻപേട്ട ലോക്കൽ ഹെഡ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. 
അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ് ഉദ്ഘാടനം ചെയ്‌തു.  പാലക്കാട്‌ ഏരിയ പ്രസിഡന്റ്‌ ധനേഷ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ രാമദാസ്, ഏരിയ സെക്രട്ടറി ജയേഷ്‌, എസ്‌ കുമാരൻ (എകെബിആർഎഫ്). ജില്ലാ ട്രഷറർ ഘോഷ്‌, വി ടി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top