23 December Monday

സ്‌കൂൾ മുറ്റത്ത്‌ വിദ്യാർഥിക്ക് തെരുവുനായയുടെ 
കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

 

മണ്ണാർക്കാട്
തെങ്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത്  വിദ്യാർഥിക്ക്‌ തെരുവുനായയുടെ കടിയേറ്റു. മെഴുകുംപാറ തോലന്നൂർ വീട്ടിൽ ശിവദാസന്റെ മകൻ അനുദർശിനാണ്‌ കടിയേറ്റത്. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ശുചിമുറിയിൽ പോയി മടങ്ങുകയായിരുന്ന അനുദർശിന്റെ കാലിലാണ്‌ നായ കടിച്ചത്. തെങ്കര സ്കൂളിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരുപതിലേറെ നായ്ക്കൾ ഈ പരിസരത്ത് എപ്പോഴുമുണ്ടാകും. 
സ്കൂളിനുമുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലും സ്‌കൂളിന്റെ വരാന്തകളിലുമാണ് പതിവായി തെരുവുനായ്ക്കൾ തമ്പടിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top