25 December Wednesday

ധീരം കരാട്ടെ 
കലാജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

 

പാലക്കാട്‌
 ‘ധീരം’ കരാട്ടെ പരിശീലന പരിപാടിയുടെ പ്രചാരണാർഥം സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ മിഷൻ രംഗശ്രീയുടെ കലാജാഥ സമാപിച്ചു. ജെൻഡർ വികസന പദ്ധതിയുടെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും ഇതിലൂടെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സ്പോർട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്‌കെഎഫ്) സഹകരിച്ചാണ്‌ പരിശീലനം.
മാസ്റ്റർ പരിശീലകർക്കുള്ള ആദ്യഘട്ട പരിശീലനവും ജില്ലാ പരിശീലകർക്കുള്ള രണ്ടാംഘട്ടവും പൂർത്തിയായി. മൂന്നാംഘട്ടത്തിൽ പ്രാദേശികതലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. കുടുംബശ്രീ തിയറ്റർ ഗ്രൂപ്പായ ചിലങ്ക രംഗശ്രീ ഗ്രൂപ്പ് അംഗങ്ങൾ ഷൊർണുർ, പട്ടാമ്പി, മണ്ണാർക്കാട്, കാവശേരി, ചിറ്റൂർ എന്നിവിടങ്ങളിൽ നാടകം അവതരിപ്പിച്ചു. 
പാലക്കാട്‌ സിവിൽ സ്റ്റേഷനുമുന്നിലായിരുന്നൂ സമാപനം. ഓരോ കേന്ദ്രങ്ങളിലും തദ്ദേശ സ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ, സ്നേഹിത ജീവനക്കാർ, കമ്യൂണിറ്റി കൗൺസിലർമാർ കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top