19 December Thursday

ഓണം ഖാദി മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ഓണം ഖാദി മേള മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
ഓണം ഖാദി മേള 2024 ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷെറീഫ് സമ്മാനക്കൂപ്പൺ വിതരണം നടത്തി. ഖാദി ബോർഡ് അംഗം എസ് ശിവരാമൻ, സർവോദയ സംഘം ജില്ലാ സെക്രട്ടറി കെ പ്രജീഷ്, അകത്തേത്തറ ഖാദി ഉൽപ്പാദക വ്യവസായ സഹകരണ സംഘം സെക്രട്ടറി സിനി, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി ദീപു, ലീഡ് ബാങ്ക് മാനേജർ പി ടി അനിൽകുമാർ, ഹാൻടെക്‌സ് റീജണൽ മാനേജർ ഷൈലേഷ്‌കുമാർ, പ്രോജക്ട് ഓഫീസർ എസ് കൃഷ്ണ എന്നിവർ സംസാരിച്ചു. സെപ്തംബർ 14വരെയാണ് ഇത്തവണത്തെ ഓണം ഖാദിമേള. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ സർക്കാർ റിബേറ്റും സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപവരെ വ്യവസ്ഥയിൽ ക്രെഡിറ്റ് സൗകര്യവുമുണ്ട്‌. ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top