22 December Sunday
വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 
പൊതുസമ്മേളനം 
ഒഴിവാക്കി

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
പാലക്കാട്‌
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ശനിയാഴ്‌ച ചിറ്റൂരിൽ തുടങ്ങും. സെയ്‌താലി നഗറിൽ (നെഹ്‌റു ഓഡിറ്റോറിയം) രാവിലെ ഒമ്പതിന്‌ പതാക ഉയർത്തും.
 10ന്‌ പ്രതിനിധിസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. 15 ഏരിയയിൽനിന്നായി 350 പ്രതിനിധികൾ പങ്കെടുക്കും. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ വി അനുരാഗ്‌, സെറീന സലാം, വി വിചിത്ര എന്നിവർ പങ്കെടുക്കും. 
വൈകിട്ട്‌ ഏഴിന്‌ ധീരരക്തസാക്ഷികളായ എസ്‌എഫ്‌എ പ്രവർത്തകരുടെ കുടുംബ സംഗമം നടക്കും. പ്രതിനിധി സമ്മേളനം ഞായറാഴ്‌ച അവസാനിക്കും. 
വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top