23 December Monday
പൂർത്തീകരണ 
പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ 
നിർവഹിച്ചു

ഇൻഡോർ സ്റ്റേഡിയം ഒരുവർഷത്തിനകം

സ്വന്തം ലേഖകൻUpdated: Saturday Aug 10, 2024

പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുന്നു

പാലക്കാട് 
ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. സ്റ്റേഡിയം ഒരുവർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ കെ ശാന്തകുമാരി, മുഹമ്മദ് മുഹസിൻ, കെ ഡി പ്രസേനൻ, കെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, കലക്ടർ ഡോ. എസ് ചിത്ര, ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി ആർ അജയൻ, സ്‌പോർട്സ് കേരളം ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി കെ അനിൽകുമാർ. കോഴിക്കോട് മേഖലാ കായിക യുവജന കാര്യാലയം ഡെപ്യൂട്ടി ഡയറക്ടർ ടി അനീഷ് എന്നിവർ സംസാരിച്ചു. 14 കോടി 50 ലക്ഷം രൂപയാണ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ചത്. ജില്ലയ്ക്ക് കായിക വകുപ്പ് ഇതുവരെ 70 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top