27 December Friday

സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
ഒലവക്കോട് 
സിപിഐ എം ജനറൽ ബോഡിക്ക്‌ പോകുമ്പോൾ ലോക്കൽ കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു. പുതുപ്പരിയാരം ലോക്കൽ കമ്മിറ്റി അംഗം താഴേമുരളി ഹസീന മൻസിലിൽ മുഹമ്മദ് ഹനീഫ (൫൬) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് ൪.൩൦നായിരുന്നു അപകടം. സിപിഐ എം പടിഞ്ഞാറൻ മേഖലാ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ ഒലവക്കോട് ഭാഗത്തേക്ക്‌ പോകവേ ഹനീഫയുടെ ബൈക്ക്‌ പിക്കപ് വാനിന്‌ പിന്നിൽ ഇടിക്കുകയായിരുന്നു. 
റോഡിലേക്ക്‌ തെറിച്ചുവീണ മുഹമ്മദ്‌ ഹനീഫയുടെ ദേഹത്തുകൂടി എതിരേവന്ന സ്വകാര്യ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. പിക്കപ് വാൻ പെട്ടെന്ന് നിർത്തിയതാണ്‌ അപകടകാരണമെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. മുഹമ്മദ്‌ ഹനീഫ തൽക്ഷണം മരിച്ചു.
ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം ചൊവ്വാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കും. 
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ മലമ്പുഴ ഡിവിഷൻ സെക്രട്ടറികൂടിയാണ്‌ മുഹമ്മദ്‌ ഹനീഫ. ഭാര്യ: ഷക്കീല. മക്കൾ: ബാദുഷ, ഹസീന, സഫീന. മരുമക്കൾ: ആസിഫ്‌, റഷീദ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top