19 September Thursday
നവകേരളം ജനകീയ ക്യാമ്പയിന്‍ നിര്‍വഹണ സമിതി 
രൂപീകരിച്ചു

ലക്ഷ്യം സമ്പൂര്‍ണ 
മാലിന്യമുക്ത ജില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
പാലക്കാട്‌
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാ നിർവഹണ സമിതി രൂപീകരണയോഗം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. പദ്ധതിയെക്കുറിച്ച്‌ തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ എം കെ ഉഷയും ഭാവിപ്രവർത്തനങ്ങൾ നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ പി സെയ്തലവിയും വിശദീകരിച്ചു. കെ ഡി പ്രസേനൻ എംഎൽഎ, കലക്ടർ ഡോ. എസ് ചിത്ര, നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി സ്വാഗതവും ശുചിത്വമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ജി വരുൺ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും കലക്ടർ കൺവീനറും എഡിഎം കോ–-- കൺവീനറും നവകേരളം കർമ പദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ ക്യാമ്പയിന്റെ കോ–-ഓർഡിനേറ്ററുമായി നിർവഹണ സമിതി രൂപീകരിച്ചു. 
ഒക്ടോബർ രണ്ടുമുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30വരെയാണ് ക്യാമ്പയിൻ. സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. നാലുഘട്ടങ്ങളിലായി ലക്ഷ്യം പൂർത്തീകരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top