21 December Saturday

നാടെങ്ങും ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
പാലക്കാട്‌
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊട്ടേക്കാട് പടലിക്കാട്ടിലെ സ്നേഹജ്വാല ഓൾഡേജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. 
എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കെപിഒഎ ജില്ലാ പ്രസിഡന്റ്‌ സി സത്യൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി പി മണികണ്ഠൻ, ഷൊർണൂർ ഡിവൈഎസ്‌പി ആർ മനോജ്കുമാർ, മലമ്പുഴ ഇൻസ്‌പെക്ടർ എം സുജിത്, പാലക്കാട് പൊലീസ് സൊസൈറ്റി പ്രസിഡന്റ്‌ എം ശിവകുമാർ, കെപിഎ പ്രസിഡന്റ്‌ എൽ സുനിൽ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, സ്നേഹജ്വാല രക്ഷാധികാരി തങ്കച്ചൻ എന്നിവർ സംസാരിച്ചു.
കോയമ്പത്തൂർ 
കേരള കൾച്ചറൽ സെന്റർ ഓണാഘോഷം ‘ശ്രാവണോത്സവം’ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. 
ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് വിശിഷ്ടാതിഥിയായി. കൾച്ചറൽ സെന്റർ പ്രസിഡന്റ്‌ വിൻസെൻ് ലൂവിസ് അധ്യക്ഷനായി. സിനിമാതാരം ആനന്ദ്‌ സംസാരിച്ചു.
ഒറ്റപ്പാലം
സൗത്ത് പനമണ്ണ പൊതുജനവായനശാലയിൽ വനിതാ വേദിയും ബാലവേദിയും ചേർന്ന് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ്‌ എ സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ടി ജി രാമകുമാർ, വൈസ് പ്രസിഡന്റ്‌ ജാനകീദേവി, സി ടി പ്രഭാവതി, കെ ശ്രീധരൻ നായർ, കെ എ ജ്യോതി, കെ സുമിത, കെ ജെ സുജിത, വനിതാവേദി പ്രസിഡന്റ് വസന്ത മല്ലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top