22 December Sunday

ബാലസംഘം ജില്ലാസമ്മേളനം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
പട്ടാമ്പി
ബാലസംഘം  ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ  ഓങ്ങല്ലൂർ മിസ്‌ക്‌ കൺവൻഷൻ സെന്ററിൽ( കെവിആർ നഗർ) നടക്കും. പകൽ രണ്ടിന്‌ രജിസ്ട്രേഷൻ തുടങ്ങും. മൂന്നിന്‌ പതാക ഉയരും. ബാലസംഘം മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽനിന്ന്‌ തെരഞ്ഞെടുത്ത 210 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ഉൾപ്പെടെ 310 പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടാമ്പി ഏരിയയിലെ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിലും ജില്ലയിലെ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ലിജി സുരേഷ്, സെക്രട്ടറി എസ് ജീവൻ, എ അശ്വതി, പി മുഹമ്മദ് ഷിയാസ്, എസ് പി ഋതുജ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top