22 December Sunday

സഹകരണ വാരാഘോഷം: 
വിദ്യാർഥികൾക്ക്‌ മത്സരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
പാലക്കാട്‌
നവംബർ 14 മുതൽ 20വരെ നടക്കുന്ന സഹകരണ വാരാഘോഷത്തോടനുബന്ധിച്ച്‌ പാലക്കാട്‌ സർക്കിൾ സഹകരണ യൂണിയൻ സ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾക്ക്‌ പ്രസംഗ, പ്രബന്ധ മത്സരം സംഘടിപ്പിക്കും. 
തിങ്കൾ രാവിലെ പത്തുമുതൽ സിവിൽസ്‌റ്റേഷൻ റോഡിലുള്ള സർക്കിൾ സഹകരണ യൂണിയൻ ഓഫീസിലാണ്‌ (അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ ഓഫീസ്‌ ജവഹർ സഹകരണ ഭവൻ) മത്സരം. പ്രസംഗ, പ്രബന്ധ മത്സരങ്ങളുടെ വിഷയങ്ങൾ മത്സരങ്ങൾക്ക്‌ തൊട്ടുമുമ്പ്‌ അറിയിക്കും. പത്താം ക്ലാസ്‌വരെയുള്ളവർ സ്‌കൂൾതലത്തിലും ഹയർ സെക്കൻഡറി വിഭാഗക്കാർ കോളേജ്‌ തലത്തിലുമാണ്‌ പങ്കെടുക്കേണ്ടത്‌. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവുമായി രാവിലെ പത്തിന്‌ എത്തണം. 
11ന്‌ വൈകിട്ട്‌ അഞ്ചിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം. ഫോൺ: 9895555985, 9446207635, 8547556087.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top