പാലക്കാട്
‘എംഎൽഎയായിരിക്കെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിക്ക് ഷാഫി പറമ്പിൽ വന്നപ്പോൾ പറഞ്ഞതാണ് ഇൻഡോർ സ്‌റ്റേഡിയം ഒരുക്കുമെന്ന്, ആ വാക്കിൽ ഞങ്ങൾ വിശ്വസിച്ചു. ഒന്നും നടന്നില്ല’ കാടുമൂടിയ മൈതാനം ചൂണ്ടി സോഫ്‌റ്റ് ബേസ്‌ബോൾ ദേശീയതാരം കൂടിയായ കെ എസ് സൂര്യപ്രകാശ് പറഞ്ഞു. ചാത്തങ്കാവ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സെക്രട്ടറികൂടിയാണ് സൂര്യപ്രകാശ്. ചുങ്കമന്ദം കവലയ്‌ക്ക് സമീപമാണ് പണി തീരാത്ത ഇൻഡോർ സ്‌റ്റേഡിയം കാടുകയറിയത്. നിർമാണം നിലച്ചിട്ട് വർഷങ്ങളായി. മൾട്ടിപർപ്പസ് സ്‌റ്റേഡിയം ഉണ്ടാക്കുമെന്നായിരുന്നു ഷാഫിയുടെ വാഗ്‌ദാനം. ‘ഒരുപാട് വോളിബോൾ കളിക്കാരുള്ള നാടാണ് മാത്തൂർ, അതിനുള്ള കോർട്ട് വരുമെന്ന് പ്രതീക്ഷിച്ചു. യുവാക്കൾക്കും കുട്ടികൾക്കും കളിക്കാനുള്ള അവസരം ഇല്ലാതാക്കി’–-വോളിബോൾ താരംകൂടിയായ എം മിഥുൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..