23 December Monday

സാംസ്‌കാരിക സംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

 

പാലക്കാട്‌
ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകരുടെ സംഗമം തിങ്കളാഴ്‌ച നടക്കും. പാലക്കാട്‌ കെപിഎം റീജൻസിയിൽ വൈകിട്ട്‌ നാലിന്‌ നടക്കുന്ന സംഗമം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യസംഘം,  യുവ കലാസാഹിതി, പാലക്കാട് സ്വരലയ, ജില്ലാ പബ്ലിക് ലൈബ്രറി, വനിതാ സാഹിതി, പാലക്കാട് ടാപ് നാടകവേദി എന്നിവ ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്‌. കലാമണ്ഡലം ശിവൻ നമ്പുതിരി, മട്ടന്നൂർ ശങ്കരൻകുട്ടി, വൈശാഖൻ, മുണ്ടൂർ സേതുമാധവൻ, അശോകൻ ചരുവിൽ, ഡോ. കെ പി മോഹനൻ, എം കെ മനോഹരൻ, വി എസ് ബിന്ദു, ഡോ. മിനി പ്രസാദ്, മണ്ണൂർ രാജകുമാരനുണ്ണി, സുകുമാരി നരേന്ദ്രമേനോൻ, ശ്രീജ പള്ളം, പ്രണവം ശശി, ജനാർദനൻ പുതുശേരി, കെ എ നന്ദജൻ, സുനിത നെടുങ്ങാടി, ജി പി രാമചന്ദ്രൻ, പെരിങ്ങോട് ചന്ദ്രൻ തുടങ്ങിയവർ  സംഗമത്തിൽ പങ്കുചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top