12 December Thursday

കരുതലും കൈത്താങ്ങും 
അദാലത്ത്‌; അപേക്ഷ 13 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

 

പാലക്കാട്‌
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്ത് ജില്ലയിൽ 20 മുതൽ ജനുവരി മൂന്നുവരെ നടക്കും. 19ന് നടക്കേണ്ടിയിരുന്ന പാലക്കാട് താലൂക്ക് അദാലത്ത് ജനുവരി മൂന്നിലേക്ക് മാറ്റി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയുടെയും എം ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ. 20–-ചിറ്റൂർ, 21–-ആലത്തൂർ, 23 –-ഒറ്റപ്പാലം, 24–- മണ്ണാർക്കാട്, 26 –-പട്ടാമ്പി, 27–-അട്ടപ്പാടി, ജനുവരി മൂന്ന്‌–-പാലക്കാട് എന്നിങ്ങനെയാണ്‌ തീയതി. 
പൊതുജനങ്ങൾക്ക് 13 വരെ അക്ഷയകേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴിയോ പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.inൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top