26 December Thursday

‘മുട്ട’ൻ വിലയാ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

 പാലക്കാട്‌

ക്രിസ്‌മസ്‌–- ന്യൂഇയർ എത്തുന്നതോടെ ആവശ്യക്കാർകൂടിയ മുട്ടയ്‌ക്ക്‌ വില വർധിച്ചു. 50 ലക്ഷത്തിലധികം മുട്ടയാണ്‌ ദിവസവും അതിർത്തി കടന്ന്‌ എത്തുന്നത്‌. മുട്ടയൊന്നിന്‌ 25 പൈസവരെയാണ്‌ വർധന. തമിഴ്‌നാട്ടിലും ഇതേ വർധനയുണ്ട്‌. 5.90 രൂപയായി. കേരളത്തിൽ മൊത്തക്കച്ചവടക്കാർ 6.50 രൂപയ്‌ക്കാണ്‌ മുട്ട വിൽപ്പന നടത്തിയിരുന്നത്‌ ഏഴ്‌ രൂപയായി. നാടൻ മുട്ടയ്‌ക്ക്‌ ഒമ്പത്‌ മുതൽ 10 രൂപവരെ നൽകണം. തമിഴ്‌നാട്ടിലെ മുട്ട കയറ്റുമതി ജില്ലയായ നാമക്കല്ലിൽ വിവിധ കേന്ദ്രങ്ങളിലായി നാലുകോടി മുട്ടവരെ ഒരുദിവസം ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. സൗദി അറേബ്യ, ഒമാൻ, മാസ്‌കത്ത്‌, ബഹ്‌റൈൻ, ഇറാൻ, ഇറാഖ്‌ തുടങ്ങിയ ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ ഇവിടെനിന്ന്‌ 70 ലക്ഷം മുട്ടവരെ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. ഫെയ്‌ൻജൽ ചുഴലിക്കാറ്റിനെത്തുടർന്ന്‌ തമിഴ്‌നാട്ടിൽ മുട്ട ഉൽപ്പാദനം കുറഞ്ഞതും കേരളത്തിൽ ആവശ്യക്കാർ വർധിച്ചതുമാണ്‌ വില ഉയരാൻ കാരണമെന്ന്‌ മൊത്തക്കച്ചവടക്കാർ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top