22 December Sunday

എസ്എഫ്ഐ ജില്ലാ സമ്മേളനം തുടങ്ങി

സ്വന്തം ലേഖികUpdated: Sunday Aug 11, 2024

എസ്എഫ്ഐ ജില്ലാ സമ്മേളനം സെയ്താലി നഗറിൽ (ചിറ്റൂർ നെഹ്-റു ഓഡിറ്റോറിയം) ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്‌ഘാടനം ചെയ്യുന്നു

 
ചിറ്റൂർ
എസ്എഫ്ഐ 48–-ാം ജില്ലാ സമ്മേളനത്തിന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ (സെയ്താലി നഗർ) തുടക്കമായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി അരുൺദേവ്‌ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ ആർ ശിവപ്രകാശ്‌ സ്വാഗതം പറഞ്ഞു. വി വി അഭിഷേക്‌ രക്തസാക്ഷി പ്രമേയവും കെ സി നിമേഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ പങ്കെടുത്തു. വിവിധ സബ്കമ്മിറ്റികളെ തെരഞ്ഞെടുത്തു.
കമ്മിറ്റികൾ: പ്രസീഡിയം–-പി അരുൺദേവ്‌, മുഹമ്മദ്‌ ഷതുലി, കെ പി ഗായത്രി, വി വി അഭിഷേക്‌. മിനുട്‌സ്‌–-വി എസ്‌ അനുജ, സി ഗീതു, ആർ കാർത്തിക്‌, എ അനിരുദ്ധ്‌. പ്രമേയം–-കെ സി നിമേഷ്‌, അഫ്‌സൽ, ആർ ആര്യ, ഫായിസ്‌. ക്രഡൻഷ്യൽ–കെ- പ്രേംജിത്ത്‌, പി വി നിഖില, അഭിൻ കൃഷ്‌ണ, സി ദേവിക. രജിസ്‌ട്രേഷൻ–-എസ്‌ സുബിത്ത്‌, പി യു സന്ദീപ്‌, അജ്‌മൽ അബ്ബാസ്‌, ആർ അനന്തു.  വൈകിട്ട് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം നടന്നു. 
പതിനഞ്ച്‌ ഏരിയയിൽനിന്നായി 350 പ്രതിനിധികളാണ്‌ സമ്മേളനത്തിലുള്ളത്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സെറീന സലാം, വി വിചിത്ര എന്നിവർ പങ്കെടുക്കുന്നു.
ഞായറാഴ്ച ചർച്ച തുടരും. റിപ്പോർട്ടിന്മേലുള്ള മറുപടികളും നേതാക്കളുടെ അഭിവാദ്യവും ഉണ്ടാകും. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. വയനാട് ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം ഒഴിവാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top