28 December Saturday

പരകാല പ്രഭാകറിന്റെ പ്രഭാഷണവും പുസ്‌തക പ്രകാശനവും 15ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024
പാലക്കാട്‌
സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഡോ. പരകാല പ്രഭാകറിന്റെ പ്രഭാഷണവും പുസ്‌തക പ്രകാശനവും 15ന്‌ നടക്കും. ‘നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയും വെല്ലുവിളികളും’ വിഷയത്തിലാണ്‌ സ്വാതന്ത്ര്യത്തിന്റെ 77 –-ാം വാർഷിക ദിനത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നത്‌. 
പാലക്കാട്‌ സൂര്യരശ്‌മി കൺവൻഷൻ സെന്ററിൽ രാവിലെ 10ന്‌ നടക്കുന്ന ചടങ്ങിൽ അദ്ദേഹം എഴുതിയ ‘ ദി ക്രൂക്ക്‌ഡ്‌ ടിമ്പർ ഓഫ്‌ ന്യൂ ഇന്ത്യ’ എന്ന പുസ്‌തകത്തിന്റെ ചിന്ത പബ്ലിഷേഴ്‌സ്‌ തയ്യാറാക്കിയ മലയാള പരിഭാഷ ‘ ആരൂഢം വളഞ്ഞ നവ ഇന്ത്യ’ എന്ന പുസ്‌തകം പ്രകാശിപ്പിക്കും. മന്ത്രി എം ബി രാജേഷ്‌ ഇ എൻ സുരേഷ്‌ബാബുവിന്‌ നൽകിയാണ്‌ പുസ്‌തക പ്രകാശനം. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംയുക്ത സംഘാടകസമിതി നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top