പാലക്കാട്
ജില്ലയിൽ മഴ വീണ്ടും കനക്കുന്നു. ഞായറാഴ്‌ച ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായതോ അതി ശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് ജാഗ്രതയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർവരെ മഴയ്‌ക്ക് പെയ്‌തേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണം. തിങ്കളാഴ്‌ച മഞ്ഞ ജാഗ്രതയും ചൊവ്വ വീണ്ടും ഓറഞ്ച് ജാഗ്രതയുമാണ്. ശനിയാഴ്‌ച മഞ്ഞ ജാഗ്രത ആയിരുന്നെങ്കിലും ശക്തമായ മഴ എവിടെയും പെയ്‌തിട്ടില്ല.
നിലവിൽ ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം അഞ്ചുശതമാനം അധികം ലഭിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിന്റെയും മറ്റും പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ചയിലുണ്ടായ ശക്തമായ മഴയിൽ ജില്ലയിൽ അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. മഴ ശക്തമാവുകയാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി ഒരുക്കങ്ങളുണ്ട്. നിലവിൽ മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ചെറിയതോതിൽ തുറന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..