പാലക്കാട്
മാസങ്ങൾക്കുമുമ്പ് കുതിച്ചുയർന്ന പച്ചക്കറി വിലയെ പിടിച്ചുനിർത്തി സമൃദ്ധിയുടെ ഓണാഘോഷമൊരുക്കുകയാണ് സർക്കാർ.
സർക്കാർ ഇടപെടൽ ഫലപ്രദമായപ്പോൾ പൊതുമാർക്കറ്റിലും പച്ചക്കറിയുടെ വില നന്നേകുറഞ്ഞു. ഓണത്തിന് രണ്ടുമാസം മുമ്പേ കൂടിയ വിലയാണ് കുടുംബശ്രീ, ഹോർട്ടികോർപ്, കൃഷിവകുപ്പ് എന്നിവ വഴി പിടിച്ചുനിർത്തി സർക്കാർ സുഭിക്ഷമായ ഓണമൊരുക്കുന്നത്. പ്രാദേശിക കർഷകരിൽനിന്ന് ജൈവപച്ചക്കറികൾ എത്തിച്ചും വിപണിൽ ഇടപെട്ടു. ഓണവിപണി ലക്ഷ്യമിട്ട് മലയോരപ്രദേശങ്ങളിലടക്കം കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയിരുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ ധാരാളമായി എത്തിയതോടെയാണ് പൊതുമാർക്കറ്റിലും വിലയിൽ കുറവ് വന്നുതുടങ്ങിയത്. തമിഴ്‌നാട് ഈറോഡ്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് പൊതുമാർക്കറ്റുകളിലേക്കുള്ള പച്ചക്കറികൾ എത്തുന്നത്. ഹോർട്ടികോർപ്പിന്റെ ഓണം സ്‌പെഷ്യൽ പച്ചക്കറി ചന്തകൾക്ക് ബുധനാഴ്‌ച തുടക്കമാകും. വെണ്ടയ്‌ക്ക, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവയ്‌ക്ക് പൊതുമാർക്കറ്റിനേക്കാൾ പകുതിവിലയെ ഹോർട്ടികോർപ്പിലുള്ളൂ. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി 32 ചന്തയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..