പാലക്കാട്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. അഞ്ചുവിളക്കിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്‌റ്റേഷനുമുന്നിൽ സമാപിച്ചു.
ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സാറാഉമ്മ അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സരള, കെ ബിന്ദു, പി ഉഷ, ഉഷാകുമാരി, കെ ഓമന, യമുനാദേവി, ഷരീബ, കെ ആർ ഗിരിജ എന്നിവർ സംസാരിച്ചു. സി അംബിക സ്വാഗത
വും എ തങ്കമണി നന്ദിയും പറഞ്ഞു.
പോഷൺ ട്രാക്കറുമായ് ബന്ധപ്പെട്ട് അങ്കണവാടി ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കാതിരിക്കുക, കേന്ദ്ര പെൻഷൻ അനുവദിക്കുക, ഇഎസ്‌ഐ സുരക്ഷ നടപ്പാക്കുക, പിരിഞ്ഞുപോകുന്നവർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..