22 November Friday
മലമ്പുഴ ഉദ്യാനത്തിൽ കുട്ടിക്ക്‌ പരിക്ക്‌

ചീഫ് എൻജിനിയർക്ക് 
വക്കീൽ നോട്ടീസ്

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024
മലമ്പുഴ
മലമ്പുഴ ഉദ്യാനത്തിനകത്തെ കുട്ടികളുടെ പാർക്കിൽ കളിക്കുന്നതിനിടെ കുട്ടിക്ക് കാലിന് പരിക്കേറ്റ സംഭവത്തിൽ ചീഫ് എൻജിനിയർക്ക് വക്കീൽ നോട്ടീസ്. ജൂൺ 18ന് മലമ്പുഴ ഉദ്യാനം സന്ദർശിക്കാനെത്തിയവരാണ് നിയമ നടപടിയിലേക്ക്‌ നീങ്ങിയത്‌. കോഴിക്കോട് സ്വദേശികളുടെ കുട്ടി ചാരുപലകയിൽ ഉരസുമ്പോഴാണ് പരിക്കേറ്റത്. മുകളിൽനിന്ന് ഉരസി താഴെയെത്തുമ്പോൾ ആ ഭാഗത്ത് മണൽ വിരിച്ചിട്ടില്ലാത്തതിനാൽ   കാൽ ശക്തമായി നിലത്തടിച്ചാണ്‌ പരിക്ക്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു. 
     കുട്ടികളുടെ പാർക്കിൽ കളിക്കുന്നവർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമെന്ന് ജീവനക്കാർ പറഞ്ഞു. 
വ്യാഴാഴ്ചയും പുതുശേരി സ്വദേശിനിയുടെ കുട്ടികൾ കളിക്കുന്നതിനിടയിൽ ഭിന്നശേഷിക്കാരനായ കുട്ടിക്ക് പരിക്കേറ്റു. 
    മലമ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് ശോച്യാവസ്ഥയിലായിട്ട്‌ ഏറെയായി. കാടുകയറി കിടക്കുകയാണ്‌ ഇവിടം. രണ്ടുവർഷമായിട്ടും പാർക്കിന്റെ ദുരവസ്ഥ മാറ്റാൻ ഡിടിപിസിയും ഇറിഗേഷനും നടപടിയെടുക്കുന്നില്ല. സീസ, വീൽചെയർ, ഊഞ്ഞാൽ, ചരിവ് പലക ഉൾപ്പെടെ മുഴുവൻ കളിയുപകരണങ്ങളും തുരുമ്പെടുത്തു. ഇടയ്‌ക്ക്‌ പ്രവേശനം നിർത്തി. പിന്നീട് പെയിന്റടിച്ച്‌ കുറച്ചുദിവസം തുറന്നുകൊടുത്തു. 
കളിത്തീവണ്ടി കട്ടപ്പുറത്തായിട്ട്‌ നാലുവർഷം കഴിഞ്ഞു. ഇതിന്‌ അനുയോജ്യമായ പാളം നിർമിച്ചിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top