പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന ഉദ്ഘാടനം ചെയ്തു. നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് സി വി ബാലചന്ദ്രൻ അധ്യക്ഷനായി. മത്സര വിജയികൾ: വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ–-
എൽപി: അനേയ മനോജ്, (സ്വാമിനാഥ വിദ്യാലയ, ഡയറ്റ്‌ലാബ്), വി വി ആദിത്യൻ (പെരിങ്ങോട് എഎൽപിഎസ്), എൻ ആർ ഘനശ്യാം (വട്ടേനാട് ജിഎൽപിഎസ്), യുപി: മുഹമ്മദ് ഇഷാൻ ( ചാലിശേരി ജിഎച്ച്എസ്എസ്), അനയ് കൃഷ്ണ (തൃത്താല പിടിഎംഎസ്), എം പി ആര്യ സ്വാമി, (വട്ടേനാട് ജിവിഎച്ച്എസ്) ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗം: പി പി നിവേദിത മോഹൻ, (മേഴത്തൂർ ജിഎച്ച്എസ്എസ്). യു ആർ നന്ദന, (ചാലിശേരി ജിഎച്ച്എസ്എസ്), കെ എ ഫാത്തിമ, (ചാലിശേരി ജിഎച്ച്എസ്എസ്). സംസ്ഥാനാടിസ്ഥാനത്തിൽ നടന്ന ലേഖന മത്സരത്തിൽ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസിൽദാർ കെ എ ഫൈസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി സർവകലാശാല ഓഡിറ്റ് ഓഫീസർ റാഷി മക്കാർ (സി എം റഷീദ്) രണ്ടാം സ്ഥാനവും എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. ശ്രീകുമാർ ടി എൽ മൂന്നാം സ്ഥാനവും നേടി. മത്സര വിജയികൾക്കുള്ള സമ്മാനം 12ന് കൂറ്റനാട് നടക്കുന്ന സംസ്ഥാന പരിപാടിയിൽ പി മമ്മിക്കുട്ടി എംഎൽഎ വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..